രണ്ടില ചിഹ്നത്തിന് സ്റ്റേയില്ല; പി.ജെ.ജോസഫിന്റെ പരാതി ഫയലി‍ൽ സ്വീകരിച്ചു

jose-k-mani-and-pj-joseph-symbol
ജോസ് കെ.മാണി, പി.ജെ.ജോസഫ്
SHARE

കൊച്ചി∙ രണ്ടില ചിഹ്നം കേരള കോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുള്ള തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനം ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന പി.ജെ. ജോസഫിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി വിഭാഗം രണ്ടില ഉപയോഗിക്കുന്നത് തടയാനുള്ള നീക്കം ഇതോടെ പൊളിഞ്ഞു. ജസ്റ്റിസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് സിംഗിൾ ബെഞ്ച് തീരുമാനത്തിനെതിരെ പി.ജെ.ജോസഫ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച കോടതി കേസ് ഫയലിൽ സ്വീകരിച്ചെങ്കിലും സ്റ്റേ ആവശ്യം അനുവദിച്ചില്ല. വസ്തുതകൾ പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് ചിഹ്നം ഉപയോഗിക്കാൻ അനുവാദം നൽകിയതെന്നായിരുന്നു ജോസഫിന്റെ വാദം.

സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം എടുത്തതിൽ പാളിച്ചകളുണ്ടെന്നും അപ്പീലിൽ പറയുന്നു. പാർട്ടി ഭരണഘടനയനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട വർക്കിങ് ചെയർമാൻ താനാണെന്നു കാണിച്ച് പി.ജെ. ജോസഫ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനം ശരിവച്ചത്.

Content Highlights: Jose K. Mani, PJ Jospeh, Kerala Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ