മോദിയുടെ വാരാണസിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

narendra-modi
പ്രധാനമന്ത്രി നരേന്ദ്ര മോദി (Image Courtesy - PIB)
SHARE

ന്യൂഡല്‍ഹി∙ വാരാണസിയില്‍നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. പുറത്താക്കപ്പെട്ട ബിഎസ്എഫ് ഓഫിസര്‍ തേജ് ബഹാദൂര്‍ നല്‍കിയ ഹര്‍ജിയാണു കോടതി തള്ളിയത്.

വാരാണസിയില്‍ നിന്ന് ലോക്‌സഭയിലേക്കു മത്സരിക്കാന്‍ തേജ് ബഹാദൂര്‍ നല്‍കിയ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. ചിലരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണു പത്രിക തള്ളിയതെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണു ഹര്‍ജി നല്‍കിയിരുന്നത്.

മോദിക്കെതിരെ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയത്. സൈന്യത്തില്‍നിന്നു പുറത്താക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പത്രിക തള്ളിയത്. സൈന്യത്തിലെ പ്രശ്‌നങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പറഞ്ഞതിന്റെ പേരില്‍ 2017ലാണ് തേജ് ബഹാദൂറിനെ പുറത്താക്കിയത്. അതില്‍ പ്രതിഷേധിച്ചാണ് പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്.

English Summary: Top Court Rejects Ex Jawan's Plea Challenging PM's Election From Varanasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA