ADVERTISEMENT

കൊച്ചി ∙ ഐആർസിടിസി മധ്യപ്രദേശ്, ഉത്തർപ്രദേശ് ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ ഡിസംബർ 20ന് കേരളത്തിൽനിന്ന് പുറപ്പെടും. ഗ്വാളിയർ, ഖജുരാഹോ, ഝാൻസി, ബുദ്ധമത സ്മാരകമായ സാഞ്ചി, വിദിഷ, ഭോപാൽ എന്നിവ സന്ദർശിക്കും. 10 ദിവസത്തെ പാക്കേജിന് ടിക്കറ്റ് നിരക്ക് 10,200 രൂപ.

ട്രെയിൻ യാത്രയിലും പുറത്തും സസ്യാഹാരം, ഡോർമിറ്ററി താമസം, വാഹനം, ഗൈഡ് സേവനം, സെക്യൂരിറ്റി എന്നിവ പാക്കേജിലുണ്ട്. അഹമ്മദാബാദ് -റാൻ ഓഫ് കച്ച് - സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി സർക്യൂട്ടിൽ വിമാനയാത്ര പാക്കേജ് 2021 ജനുവരി 9ന് കൊച്ചിയിൽനിന്നു പുറപ്പെടും.

അഹമ്മദാബാദ്, ഭുജ് എന്നിവിടങ്ങളും സന്ദർശിക്കും. 6 ദിവസത്തെ പാക്കേജിൽ കൊച്ചി-അഹമ്മദാബാദ്-കൊച്ചി വിമാന ടിക്കറ്റ്, സ്റ്റാർ ഹോട്ടലുകളിൽ ഭക്ഷണത്തോടൊപ്പം താമസസൗകര്യം, സ്ഥലങ്ങൾ സന്ദർശിക്കാൻ എസി വാഹനം എന്നിവയുണ്ട്. നിരക്ക് 28,790 രൂപ മുതൽ. ഫോൺ: 8287932082, 8287932114.

Content Highlight: IRCTC Bharat Darshan Tourist Train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com