ADVERTISEMENT

തിരുവനന്തപുരം∙ പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകരിൽ 50% പേർ ഒരു ദിവസം എന്ന രീതിയിൽ ഡിസംബർ 17 മുതൽ സ്കൂളുകളിൽ ഹാജരാകാൻ നിർദേശം. പഠന പിന്തുണ ശക്തമാക്കലും റിവിഷൻ ക്ലാസുകൾക്കുള്ള തയാറെടുപ്പുമാണ് അധ്യാപകരുടെ ചുമതല.

ജനുവരി 15നു പത്താം ക്ലാസുകളുടെയും ജനുവരി 30നു പ്ലസ്ടു ക്ലാസുകളുടെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തീകരിക്കാൻ ക്രമീകരണം ഉണ്ടാക്കും. കുട്ടികൾക്കു സ്കൂളിലെത്താൻ സാഹചര്യമുണ്ടാകുമ്പോൾ പ്രാക്ടിക്കൽ ക്ലാസുകളും ഡിജിറ്റൽ പഠനത്തെ ആസ്പദമാക്കി റിവിഷൻ ക്ലാസുകളും നടത്തും.

കൈറ്റും എസ്‌സിഇആർടിയും നൽകുന്ന പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1 മുതൽ 12 വരെയുള്ള ക്ലാസുകൾ ക്രമീകരിക്കും. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റൽ ക്ലാസുകൾ സമയബന്ധിതമായി പൂർത്തീകരിച്ചു പൊതുപരീക്ഷയ്ക്കു തയാറെടുക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവരുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു തീരുമാനം..

English Summary: Teachers should come to schools from December 17, Government orders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com