ADVERTISEMENT

മുംബൈ∙ ഭീമ – കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സ്വാമിക്ക് വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പും ലഭിക്കണമെങ്കിൽ ഡിസംബർ വരെ കാത്തിരിക്കണം. പാർക്കിൻസൺസ് രോഗം ബാധിച്ചവർ വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പുകളുമാണ് ഉപയോഗിക്കുക.

തന്നെ അറസ്റ്റ് ചെയ്ത സമയത്ത് പിടിച്ചെടുത്ത സ്ട്രോയും സിപ്പർ കപ്പും തിരികെ തരണമെന്നു കാട്ടി സ്റ്റാൻ സ്വാമി സമർപ്പിച്ച ഹർജിയിൽ എൻഐഎ നൽകിയ മറുപടി ഈ വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ല എന്നതാണ്. പുണെയിലെ പ്രത്യേക കോടതിയിലാണ് എൻഐഎ മറുപടി നൽകിയത്. എന്‍ഐഎയുടെ മറുപടിയെത്തുടർന്ന് സ്റ്റാൻ സ്വാമിയുടെ ഹർജി കോടതി തള്ളി.

ഇതിനു പിന്നാലെ സ്ട്രോയും സിപ്പർ കപ്പും ശൈത്യകാലത്ത് ഉപയോഗിക്കാവുന്ന വസ്ത്രങ്ങളും ജയിലിനുള്ളിൽ ഉപയോഗിക്കാനുള്ള അനുമതി തേടി പുതിയ ഹർജിയും അദ്ദേഹം സമർപ്പിച്ചു. ഇതിൽ ജയിൽ അധികൃതരുടെ മറുപടി തേടിയ കോടതി വിഷയം ഇനി ഡിസംബർ 4ന്  പരിഗണിക്കും.

English Summary: Not Till December. Stan Swamy's Wait For A Straw And Sipper Extended

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com