‘ഭാര്യ ഏറ്റവും സീനിയര്‍; മറ്റൊരാളെ ആ പദവിയില്‍ അവിടെ ഇരുത്താന്‍ പറ്റില്ല’

A-Vijayaraghavan
എ.വിജയരാഘൻ (ഫയൽ ചിത്രം)
SHARE

കൊച്ചി∙ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി തൃശൂര്‍ കേരള വര്‍മ കോളജ് വൈസ് പ്രിന്‍സിപ്പലായി ഭാര്യ ആര്‍.ബിന്ദുവിനെ നിയമിച്ചെന്ന ആരോപണത്തിനു മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘൻ. ഭാര്യ ഏറ്റവും സീനിയറാണെന്നും മറ്റൊരാളെ ആ പദവിയില്‍ അവിടെ ഇരുത്താന്‍ പറ്റില്ലെന്നും അദ്ദേഹം ‘മനോരമ ന്യൂസ് നേരേ ചൊവ്വയിൽ’ പറഞ്ഞു.

‘ഭാര്യയെ കുറിച്ചൊരു സംവാദം ഇഷ്ടപ്പെടുന്ന ആളല്ല ‍ഞാൻ. കാരണം അവർ ഒരു സ്വതന്ത്ര വ്യക്തിയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും മികച്ച വിജയത്തോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വ്യക്തിയാണ്. പിന്നീട് ജെഎൻയുവിൽ ഗവേഷണവും പഠനവും നടത്തി. അതുകഴിഞ്ഞ് നാട്ടിലെത്തി ഡോക്ടറേറ്റ് നേടി. ഇപ്പോൾ ആ കോളജിലെ ഏറ്റവും സീനിയർ ആയ അധ്യാപികയാണ്. അവരല്ലാതെ മറ്റൊരാളെ നിയമപരമായി ആ പദവിയിലേക്ക് ഇരുത്താൻ പറ്റില്ല. അതില്‍ എന്നെ കക്ഷി ചേർക്കേണ്ട ആവശ്യമില്ല. എന്റെ ഭാര്യ ആയതുകൊണ്ട് അതു ചർച്ചയാക്കേണ്ട കാര്യമില്ല’– അദ്ദേഹം പറഞ്ഞു.

ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതിൽ പ്രതിഷേധിച്ച് പ്രിന്‍സിപ്പല്‍ പ്രഫസര്‍ എ.പി.ജയദേവൻ രാജിവച്ചിരുന്നു. ജയദേവന്‍റെ രാജി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇന്ന് സ്വീകരിച്ചിരുന്നു. പകരം ചുമതല ആര്‍.ബിന്ദുവിന് നല്‍കി. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങിയാണ് വൈസ് പ്രിന്‍സിപ്പലായി ആര്‍.ബിന്ദുവിനെ നിയമിച്ചതെന്നാണ് ആക്ഷേപം. എന്നാൽ, യുജിസി മാനദണ്ഡങ്ങള്‍ പ്രകാരമാണ് നിയമിച്ചതെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

English Summary: A Vijayaraghavan's explanation on R Bindu's Appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA