ADVERTISEMENT

തൃശൂര്‍∙ കേരള വര്‍മ കോളജ് പ്രിന്‍സിപ്പല്‍ പ്രഫസര്‍ എ.പി.ജയദേവന്‍റെ രാജി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചു. പകരം ചുമതല പ്രഫസര്‍ ആര്‍.ബിന്ദുവിന് നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതിൽ പ്രതിഷേധിച്ചാണ് എ.പി.ജയദേവന്‍ രാജിവച്ചത്.

രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങിയാണ് വൈസ് പ്രിന്‍സിപ്പലായി ആര്‍.ബിന്ദുവിനെ നിയമിച്ചതെന്നാണ് ആക്ഷേപം. എന്നാൽ, യുജിസി മാനദണ്ഡങ്ങള്‍ പ്രകാരമാണ് നിയമിച്ചതെന്നായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

English Summary: Cochin Devaswom Board accepts Kerala Varma College principal's resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com