ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസർകോട് 122 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

കാസര്‍കോട്

ജില്ലയില്‍ 122 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 113 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 114 പേര്‍ക്ക് രോഗം ഭേദമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

∙ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 8287 പേര്‍

വീടുകളില്‍ 7809 പേരും സ്ഥാപനങ്ങളില്‍ 478 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 8287 പേരാണ്. പുതിയതായി 1368 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1778 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു( ആര്‍ ടി പി സി ആര്‍ 323, ആന്റിജന്‍ 1455). 351 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 977 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 132 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 96 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

21814 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1042 പേര്‍ വിദേശത്ത് നിന്നെത്തിയവരും 825 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 19947 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20498 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 231 ആയി. നിലവില്‍ 1085 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 723 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

∙ഇടുക്കി

ജില്ലയിൽ 274 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

∙കേസുകൾ പഞ്ചായത്ത്‌ തിരിച്ച്

അടിമാലി 10

ആലക്കോട് 3

അറക്കുളം 2

അയ്യപ്പൻകോവിൽ 5

ബൈസൺവാലി 2

ചിന്നകനാൽ 1

ഇടവെട്ടി 10

ഏലപ്പാറ 1

കഞ്ഞികുഴി 5

കരിമണ്ണൂർ 6

കരിങ്കുന്നം 6

കരുണപുരം 1

കട്ടപ്പന 6

കോടിക്കുളം 1

കൊക്കയർ 2

കുടയത്തൂർ 7

കുമാരമംഗലം 8

കുമളി 14

മണക്കാട് 1

മറയൂർ 5

മൂന്നാർ 10

മുട്ടം 2

നെടുങ്കണ്ടം 10

പള്ളിവാസൽ 4

പാമ്പാടുംപാറ 5

പീരുമേട് 5

പെരുവന്താനം 16

പുറപ്പുഴ 8

രാജാക്കാട് 1

രാജകുമാരി 3

തൊടുപുഴ 57

ഉടുമ്പന്നൂർ 2

ഉപ്പുതറ 5

വണ്ടന്മേട് 2

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 16

വാത്തികുടി 3

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 9

വെള്ളിയാമറ്റം 17.

∙ ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 25 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശിനി (23)

വെള്ളത്തൂവൽ സ്വദേശികളായ 3 പേർ

അറക്കുളം സ്വദേശി (42)

ഇടവെട്ടി സ്വദേശി (42)

കോടിക്കുളം സ്വദേശി (23)

കുടയത്തൂർ സ്വദേശി (53)

നെടുങ്കണ്ടം സ്വദേശി (62)

തൊടുപുഴ സ്വദേശികളായ 4 പേർ

ബൈസൺവാലി സ്വദേശികളായ 2 പേർ

രാജാക്കാട് സ്വദേശി (53)

അയ്യപ്പൻകോവിൽ സ്വദേശികളായ 2 പേർ.

വണ്ടന്മേട് ചേറ്റുകുഴി സ്വദേശി (28).

കൊക്കയാർ സ്വദേശികളായ 2 പേർ

കുമളി സ്വദേശികളായ 2 പേർ

പെരുവന്താനം സ്വദേശികളായ 2 പേർ.

244 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 4 പേർക്കും ഒരു ആരോഗ്യ പ്രവർത്തകനും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പാലക്കാട്

ജില്ലയിൽ ഇന്ന്(നവംബർ 29) 394 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 229 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 161 പേർ, 2 ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള 2 പേർ എന്നിവർ ഉൾപ്പെടും. 338 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

∙ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ- 51 പേർ

തിരുമിറ്റക്കോട് സ്വദേശികൾ- 30 പേർ

പുതുശ്ശേരി സ്വദേശികൾ- 24 പേർ

കൊപ്പം സ്വദേശികൾ- 21 പേർ

പട്ടാമ്പി സ്വദേശികൾ - 16 പേർ

അമ്പലപ്പാറ സ്വദേശികൾ- 15 പേർ

ഒറ്റപ്പാലം സ്വദേശികൾ- 14 പേർ

മണ്ണാർക്കാട് സ്വദേശികൾ- 12 പേർ

ചളവറ, കൊടുമ്പ്, തൃക്കടീരി സ്വദേശികൾ- 10 പേർ വീതം

വിളയൂർ സ്വദേശികൾ- 9 പേർ

ചെർപ്പുളശ്ശേരി, പുതുപ്പരിയാരം, കോട്ടായി, ഓങ്ങല്ലൂർ സ്വദേശികൾ- 8 പേർ വീതം

കാവശ്ശേരി, വടക്കഞ്ചേരി സ്വദേശികൾ - 6 പേർ വീതം

കുലുക്കല്ലൂർ, മുതുതല സ്വദേശികൾ - 5 പേർ വീതം

അകത്തെത്തറ, ഷോർണൂർ, കരിമ്പ, ചിറ്റൂർ തത്തമംഗലം നഗരസഭ, തൃത്താല, എലവഞ്ചേരി, പിരായിരി, പറളി സ്വദേശികൾ- 4 പേർ വീതം

പെരുവമ്പ്, പരുതൂർ, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, തിരുവേഗപ്പുറ, കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, വെള്ളിനേഴി, വല്ലപ്പുഴ, അനങ്ങനടി സ്വദേശികൾ - 3 പേർ വീതം

തേങ്കുറിശ്ശി, ആലത്തൂർ, മരുതറോഡ്, നാഗലശ്ശേരി, കപ്പൂർ, നല്ലേപ്പിള്ളി, മണ്ണൂർ, ആനക്കര, എലപ്പുള്ളി, വണ്ടാഴി, പെരിങ്ങോട്ടുകുറുശ്ശി, കുമരംപുത്തൂർ, കണ്ണാടി, തച്ചനാട്ടുകര, അലനല്ലൂർ, അഗളി, മേലാർകോട് സ്വദേശികൾ - 2 പേർ വീതം

മങ്കര, കോങ്ങാട്, വാണിയംകുളം, മുണ്ടൂർ, കിഴക്കഞ്ചേരി, മുതലമട, പട്ടഞ്ചേരി, കാരാകുറുശ്ശി, മാത്തൂർ, അയിലൂർ, കേരളശ്ശേരി, പുതുക്കോട്, മലമ്പുഴ, കോട്ടോപ്പാടം, എരിമയൂർ, തരൂർ, പട്ടിത്തറ, തച്ചമ്പാറ, കൊടുവായൂർ, നെന്മാറ, തെങ്കര, ചാലിശ്ശേരി സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5040 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും, 2 പേർ വീതം പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 5 പേർ തിരുവനന്തപുരം, 33 പേർ തൃശ്ശൂർ, 11 പേർ കോഴിക്കോട്, 53 പേർ എറണാകുളം, 88 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

മലപ്പുറം

ജില്ലയില്‍ ഇന്ന് (നവംബര്‍ 29) 776 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് രോഗവിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 63,490 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. 721 പേര്‍ക്കാണ് ഇന്ന് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 688 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 24 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്ന് എത്തിയതും മറ്റ് ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയില്‍ 85,842 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,670 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 582 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 354 പേരും 336 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 339 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.

English Summary : Covid 19: Kerala district-wise updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com