മുംബൈ∙ ലിഫ്റ്റിന്റെ കതകിനും ഗ്രില്ലിനും ഇടയിൽ അകപ്പെട്ട 5 വയസ്സുകാരൻ മരിച്ചു. ധാരാവി പാൽവഡി മേഖലയിലെ കോസി ഷെൽറ്റർ കെട്ടിടത്തിൽ മുഹമ്മദ് ഷെയ്ഖ് ആണ് ശനിയാഴ്ച ഉച്ചയ്ക്കു 12.30ന് അപകടത്തിൽപ്പെട്ടത്. നാലാം നിലയിൽ ഇറങ്ങാൻ മറ്റു കുട്ടികളോടൊപ്പം കയറിയ ഷെയ്ഖ്, ലിഫ്റ്റ് നിന്നിട്ടും ഇറങ്ങിയില്ല.
മുകൾനിലയിലേക്കു നീങ്ങിത്തുടങ്ങിയപ്പോൾ ഇറങ്ങാൻ ശ്രമിച്ചപ്പോൾ ലിഫ്റ്റിന്റെ കതകിനും ഗ്രില്ലിനും ഇടയിൽ അകപ്പെടുകയായിരുന്നു. ഉടൻ മരിച്ചു.
English Summary :Boy falls to death in lift shaft in Mumbai's Dharavi