ADVERTISEMENT

ജയ്പുർ∙ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ എന്‍ഡിഎ വിടുമെന്ന ഭീഷണിയുമായി രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി (ആർ‌എൽപി) അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന്‍ ബേനിവാല്‍. കര്‍ഷകരുമായി എത്രയും വേഗം ചര്‍ച്ച നടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷക സമരത്തോട് രാജ്യമാകെ അനുഭാവം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണം. സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണം. കര്‍ഷകരുടെ പ്രശ്നത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരുന്നത് പുനരാലോചന നടത്തേണ്ടിവരുമെന്നും ഹനുമാന്‍ ബേനിവാല്‍ മുന്നറിയിപ്പ് നല്‍കി.

കർഷകരെ അടിച്ചമർത്തുന്ന നിലപാടിൽനിന്നു ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങൾ പിന്മാറണം. ഇല്ലെങ്കിൽ സമരരംഗത്തിറങ്ങുമെന്നും കഴിഞ്ഞ ദിവസം ബേനിവാൽ പറഞ്ഞിരുന്നു. ബിജെപിയെ ശക്തമായി പിന്തുണയ്ക്കുന്ന ജാട്ട് നേതാവാണു ബേനിവാൽ. നേരത്തെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്.

English Summary: BJP Ally Threatens To Quit Coalition Over Farm Laws, Writes To Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com