രഹസ്യവിവരം നല്‍കാനുണ്ടെന്ന് സ്വപ്നയും സരിത്തും; കോടതി നിർദേശം ഇങ്ങനെ

swapna-and-sarith
സ്വപ്ന സുരേഷ്, സരിത്ത്
SHARE

കൊച്ചി∙ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പ്രതികളായ സ്വപ്ന സുരേഷും സരിത്തും കോടതിയില്‍. അഭിഭാഷകന്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ എസിജെഎം കോടതി നിര്‍ദേശം നല്‍കി. ഇവരെ മൂന്നു ദിവസം കൂടി കസ്റ്റസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഒരു ദിവസത്തേക്ക് റിമാന്‍‍ഡ് ചെയ്തു.

കസ്റ്റഡി അപേക്ഷയില്‍ കോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും. ശിവശങ്കറിന് ഡോളര്‍ കടത്തുകേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് പറഞ്ഞു. സ്വപ്ന സുരേഷ് ഇത് സംബന്ധിച്ച് കൃത്യമായ മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് വെളിപ്പെടുത്തി. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് കൊച്ചി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും മൊഴികള്‍ മുദ്രവച്ച കവറില്‍ കോടതിയ്ക്ക് കൈമാറി. എം. ശിവശങ്കര്‍ മൂന്ന് ഫോണുകള്‍ ഉപയോഗിച്ചിരുന്നെന്നും ഒരു ഫോണ്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്ന് കള്ളം പറഞ്ഞെന്നും കസ്റ്റംസ് കണ്ടെത്തി. ഇതില്‍ ഒരു ഫോണ്‍ ഞായറാഴ്ച കണ്ടെത്തി. ഒരു ഫോണ്‍ കൂടി കണ്ടെത്താനുണ്ട്.

English Summary: Swapna Suresh and Sarith at ACJM Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA