ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ 71 വർഷത്തിനിടയിലെ ഏറ്റവും തണുത്ത നവംബറാണ് ഡൽഹിയിൽ കടന്നുപോയതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. 10.2 ഡിഗ്രി സെൽഷ്യസായിരുന്നു ഏറ്റവും കുറഞ്ഞ താപനില. 1949ലാണ് മുൻപ് താപനില ഇത്രയും കുറഞ്ഞത്.

1938 നവംബറിൽ താപനില 9.6 ഡിഗ്രി സെൽഷ്യസും 1931ൽ ഒന്‍പതു ഡിഗ്രി സെൽഷ്യസും 1930ൽ 8.9 ഡിഗ്രി സെല്‍ഷ്യസുമായിരുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സാധാരണ നിലയിൽ നവംബറിലെ താപനില 12.9 ഡിഗ്രി സെൽഷ്യസാണ്.

കഴിഞ്ഞ വർഷം നവംബറിൽ 15 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. 2018ൽ 13.4 ഡിഗ്രിയും 2017, 2016 വർഷങ്ങളിൽ 12.8 ഡിഗ്രി സെൽഷ്യസുമായിരുന്നു. ഈ നവംബറിൽ നാലു തവണ ശീതതരംഗത്തിനും ഡൽഹി സാക്ഷ്യം വഹിച്ചു. 3, 20, 23, 24 തീയതികളിലായിരുന്നു ഇത്.

സമതലങ്ങളിൽ, കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസോ അതിൽ കുറവോ ആയിരിക്കുമ്പോൾ ഐ‌എം‌ഡി ഒരു തണുത്ത തരംഗം പ്രഖ്യാപിക്കുകയും തുടർച്ചയായി രണ്ട് ദിവസത്തേക്ക് സാധാരണയേക്കാൾ 4.5 നോട്ട് കുറയുകയും ചെയ്യുന്നു. തിങ്കളാഴ്ച 6.9 ഡിഗ്രി സെൽഷ്യസായിരുന്നു ഡല്‍ഹിയിലെ താപനില. എട്ടു ദിവസമാണ് പത്തു ഡിഗ്രിക്കു താഴെ താപനില ഡല്‍ഹിയിൽ രേഖപ്പെടുത്തിയത്. നവംബർ 23ന് 6.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. 2003ന് ശേഷം നവംബറിലെ ഒരു ദിവസം രേഖപ്പെടുത്തുന്ന കുറഞ്ഞ താപനിലയായിരുന്നു ഇത്.

നവംബർ 16ന് ഒഴികെയുള്ള ഈ മാസത്തെ ഏറ്റവും കുറഞ്ഞ താപനില സാധാരണ താപനിലയേക്കാൾ 2-3 ഡിഗ്രി സെൽഷ്യസ് താഴെയായി തുടരുകയാണെന്ന് ഐ‌എം‌ഡി അധികൃതർ പറയുന്നു. കഴിഞ്ഞ 58 വർഷത്തിനുശേഷം ഏറ്റവും അധിക തണുപ്പു രേഖപ്പെടുത്തിയ ഒക്ടോബർ ഈത്തവണത്തേതാണന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

English Summary: Delhi Records Coldest November In 71 Years, Says Weather Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com