ADVERTISEMENT

ന്യൂഡൽഹി ∙ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽനിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് അറബിക്കടലിൽ വീണ മിഗ്-29കെ യുദ്ധവിമാനത്തിലെ പൈലറ്റിനെ ഇനിയും കണ്ടെത്താനായില്ല. ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിനായി തിരച്ചിൽ തുടരുകയാണെന്നു നാവികസേനാ വൃത്തങ്ങൾ പറഞ്ഞു. 2 പൈലറ്റുമാരിൽ ഒരാളെ രക്ഷിച്ചിരുന്നു.

വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. നാലു ദിവസത്തിനുശേഷം നാവികസേനയിലെ വിദഗ്ധർ റഷ്യൻ നിർമിത ഇരട്ടസീറ്റ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജെറ്റ് ഇൻസ്ട്രക്ടർ കമാൻഡർ നിഷാന്ത് സിങ്ങിന്റെ ഇജക്‌ഷൻ സീറ്റ് അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശത്തില്ലായിരുന്നെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അപകടത്തിനു തൊട്ടുമുൻപ് നിഷാന്ത് ഇജക്‌ഷൻ (പുറത്തേക്കു ശക്തിയായി തെറിക്കൽ) നടത്തിയതായാണു സൂചന.

ലോകത്തിലെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന റഷ്യൻ നിർമിത കെ-36 ഡി 3.5 ഇജക്‌ഷൻ സീറ്റാണ് മിഗ്-29 കെയിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇജക്‌ഷൻ ഹാൻഡിലുകൾ വലിക്കുമ്പോൾ, പിൻസീറ്റിലെ പൈലറ്റിനെയാണ് ആദ്യം പുറന്തള്ളുക. തുടർന്നു മുൻവശത്തുള്ള പൈലറ്റിനെയും. ഇജക്‌ഷൻ നടക്കുമ്പോൾ വിമാനം വളരെ താഴ്ന്ന ഉയരത്തിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

English Summary: Navy MiG-29K Wreckage Indicates Missing Pilot Did Eject, Search Continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com