ADVERTISEMENT

തിരുവനന്തപുരം∙ പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ ഐടി വകുപ്പിലെ പദ്ധതികളിൽനിന്ന് രണ്ടു വർഷത്തേക്കു സർക്കാർ വിലക്കി. കെ ഫോൺ പദ്ധതിയുടെ ചുമതലയിൽനിന്നും ഒഴിവാക്കി. കരാറുകൾ നടപ്പിലാക്കുന്നതിൽ പ്രൈസ് വാട്ടർ കൂപ്പേഴ്സിനു ഗുരുതരമായ വീഴ്ച ഉണ്ടായതായി ഐടി സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രേക്ച്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റായി പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ സ്പെയ്സ് പാർക്കിൽ സർക്കാർ നിയമിച്ചിരുന്നു. ജീവനക്കാരെ തിരഞ്ഞെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഇവർക്കായിരുന്നു. എന്നാൽ, പശ്ചാത്തലമോ വിദ്യാഭ്യാസ യോഗ്യതയോ പരിശോധിക്കാതെ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് വീഴ്ചയാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

കെഫോൺ പദ്ധതിയിലെ കരാർ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതുക്കേണ്ടെന്നു തീരുമാനിച്ചിരിക്കുന്നത്. പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ കൺസൾട്ടൻസിയായി നിയമിക്കുന്നതിനെതിരെ പ്രതിപക്ഷം പലഘട്ടങ്ങളിലും രംഗത്തെത്തിയിരുന്നെങ്കിലും ന്യായീകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്.

English Summary: PWC banned for two years in Kerala IT department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com