ഫ്രാൻസിൽ വിജയ് മല്യയുടെ 14 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി

BRITAIN-INDIA-VIJAY-MALLYA-F1-CRIME
വിജയ് മല്യ (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ഫ്രാൻസിലെ 32 അവന്യൂ ഫോച്ചിൽ സ്ഥിതി ചെയ്യുന്ന സ്വത്തുക്കള്‍ തങ്ങളുടെ അഭ്യർഥന മാനിച്ച് ഫ്രഞ്ച് അധികൃതർ പിടിച്ചെടുത്തതായി ഇഡിയുടെ പ്രസ്താവനയിൽ പറയുന്നു.

പിടിച്ചെടുത്ത ആസ്തിയുടെ മൂല്യം 1.6 ദശലക്ഷം യൂറോ (14 കോടി ഇന്ത്യന്‍ രൂപ) വരും. കിങ്ഫിഷർ എയർലൈൻസ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തിൽ വ്യക്തമായതായും ഇഡിയുടെ പ്രസ്താവനയിൽ പറയുന്നു.

English Summary: Vijay Mallya's Assets In France Worth 1.6 Million Euros Seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA