ADVERTISEMENT

തിരുവനന്തപുരം∙ അറബിക്കടലിൽ അന്തരീക്ഷച്ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ബുറെവി ചുഴലികാറ്റ് മന്നാർ ഉൽക്കടലിൽ ന്യുനമർദ്ദമായി ശക്തി കുറഞ്ഞെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ സാധ്യത) 

2020 ഡിസംബർ 5: കൊല്ലം, പത്തനംതിട്ട, ഇടുക്കി

2020 ഡിസംബർ 6: പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം 

യെലോ അലർട്ട് (ശക്തമായ മഴ സാധ്യത)

2020 ഡിസംബർ 5: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്

2020 ഡിസംബർ 6: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്

2020 ഡിസംബർ 7: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ

മാന്നാർ കടലിടുക്കിൽ എത്തിയ തീവ്ര ന്യൂനമർദം കഴിഞ്ഞ 33 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി 9.1°N അക്ഷാംശത്തിലും 78.6°E രേഖാംശത്തിലും തന്നെ തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40  കി.മീ. ദൂരത്തിലും, പാമ്പനിൽ നിന്നും 70 കി.മീ. ദൂരത്തിലുമാണ്. നിലവിൽ തീവ്ര ന്യൂനമർദത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെയും ചില അവസരങ്ങളിൽ 60 കി.മീ. വരെയുമാണ്.

തീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറുകയും ചെയ്യുമെന്ന് കണക്കാക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധത്തിനായി കടലിൽ പോകുന്നതിനുള്ള നിരോധനം തുടരും.

English Summary: Heavy rain expected in Kerala due to Burevi cyclone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com