ADVERTISEMENT

ചെന്നൈ ∙ ബുറെവി ചുഴലിക്കാറ്റ് ന്യൂനമര്‍ദമായി മന്നാര്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചതോടെ തമിഴ്നാട്ടില്‍ മഴ തുടരുന്നു. കാവേരി ഡെല്‍റ്റ, തെക്കന്‍ ജില്ലകളിലാണു ശക്തമായ മഴയുള്ളത്. വടക്കന്‍ തമിഴ്നാട്ടില്‍ ഇടവിട്ടാണു പെയ്യുന്നത്. മഴക്കെടുതികളില്‍ ഇതുവരെ 20 പേര്‍ മരിച്ചെന്നാണു അനൗദ്യോഗിക കണക്ക്.‌

എന്നാല്‍ 7 മരണങ്ങളാണു സര്‍ക്കാര്‍ കണക്കിലുള്ളത്. ഈ കുടുംബങ്ങള്‍ക്ക് 10 ലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു. കൊസസ്തല നദിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തിരുവള്ളൂര്‍ ജില്ലയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. ആന്ധ്രപ്രദേശിലെ കൃഷ്ണ നദിയില്‍നിന്നു കൂടുതല്‍ വെള്ളം തുറന്നു വിട്ടതോടെയാണു കൊസസ്തലയില്‍ ജലനിരപ്പുയരാന്‍ തുടങ്ങിയത്.

English Summary : Heavy rain in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com