ഓട് ഇളക്കി അകത്തു കടന്നു; ഭാര്യയുടെ കഴുത്തിൽ വെട്ടി, ഭർത്താവ് തൂങ്ങിമരിച്ചു

1200-konni-poilice
SHARE

പത്തനംതിട്ട∙ വള്ളിക്കോട് കോട്ടയത്ത് ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. കോട്ടയം സ്വദേശി ബിജുവാണ് ആത്മഹത്യ ചെയ്തത്.

ഇന്നലെ പുലർച്ചെയാണ് ബിജുവിന്റെ ഭാര്യ ജെസി താമസിച്ചിരുന്ന  കോട്ടയത്തെ വാടക വീട്ടിൽ എത്തി ബിജു ആക്രമണം നടത്തിയത്. വീടിന്റെ മേൽക്കൂരയുടെ ഓട് ഇളക്കിയാണ് ബിജു അകത്ത് കടന്നത്. ജെസിയുടെ കഴുത്തിലും തലയിലും മാരകമായി വെട്ടി പരുക്കേൽപ്പിച്ചു. 

കൃത്യം നടത്തിയ ശേഷം വീടിനടുത്തുള്ള റബർ തോട്ടത്തിലെത്തിയാണ് ബിജു ഉടുമുണ്ടിൽ തൂങ്ങി മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജെസിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. നിരവധി ക്രിമിനൽ കേസുകകളിൽ പ്രതിയാണ് മരിച്ച ബിജു. പോക്സോ കേസിൽ റിമാന്റിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസമാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.

English Summary: Man attacks his wife and then commits suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA