ADVERTISEMENT

ബെംഗളൂരു∙ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബറിൽ നടത്തുമെന്ന് വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ബെംഗളൂരുവില്‍ താമസിക്കുന്ന സഹോദരനെ കണ്ട് അനുഗ്രഹം തേടി. മൂത്ത സഹോദരന്‍ സത്യനാരായണയുടെ വസതിയിലെത്തിയാണ് താരം അനുഗ്രഹം വാങ്ങിയത്.

പുതിയ പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവയ്പ് കഴിഞ്ഞ വ്യാഴാഴ്ചയാണ് രജനീകാന്ത് പ്രഖ്യാപിച്ചത്. ഡിസംബർ 31ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2021 ജനുവരിയിലായിരിക്കും പാർട്ടി പ്രവർത്തനം ആരംഭിക്കുക. തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ വൈകാതെ പ്രഖ്യാപിക്കുമെന്നും താരം അറിയിച്ചിരുന്നു.

English Summary: Rajinikanth makes short visit to Bengaluru to meet brother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com