ADVERTISEMENT

കോഴിക്കോട് ∙ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറിന്റെ ഭാര്യ നഫീസയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ഉച്ചയ്ക്കു പതിനൊന്നരയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി ഒൻപതരയോടെയാണ് അവസാനിച്ചത്. കെ.എം.ഷാജി എംഎൽഎയുടെ ഭൂമിയുമായി ബന്ധപ്പെട്ട പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായാണു മുനീറിന്റെ ഭാര്യയെ ചോദ്യം ചെയ്തത്.

മുൻപ് രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിരുന്നു. ഈ രേഖകൾ അഭിഭാഷകൻ വഴി നൽകുകയായിരുന്നു. തുടർന്നു കൂടുതൽ വ്യക്തത വരുത്താനാണു വിളിപ്പിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഷാജിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനിടെയാണ് എം.കെ.മുനീർ എംഎൽഎയ്ക്ക് എതിരെയും പരാതി ഉയർന്നത്.

വിവാദ ഭൂമി ഇടപാടിൽ മുനീറിനും പങ്കുണ്ടെന്നായിരുന്നു ഐഎൻഎൽ നേതാവ് അബ്ദുല്‍  അസീസിന്റെ പരാതി. വിവാദമായ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേർന്നാണെന്നും പരാതിയിലുണ്ട്. എന്നാൽ സ്ഥലം റജിസ്റ്റർ ചെയ്തതു ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. തുടർന്നാണു ചോദ്യം ചെയ്യാനായി ഇഡി നഫീസയെ വിളിപ്പിച്ചത്.

English Summary: ED questions MK Muneer's wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com