ADVERTISEMENT

ന്യൂഡൽഹി ∙ അവസാന പരിഹാരനീക്കവും പരാജയപ്പെട്ടതോടെ കോര്‍പറേറ്റുകള്‍ക്കെതിരെ പ്രത്യക്ഷസമരം അടക്കം വന്‍ പ്രഖ്യാപനങ്ങളുമായി കര്‍ഷക സംഘടനകള്‍. റിലയന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന് കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തും.

ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഉപരോധിക്കും. ദേശീയപാതകളിലെ ടോള്‍ പിരിവ് തടയും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താന്‍ ആഹ്വാനം ചെയ്തു. ബിജെപി ജനപ്രതിനിധികളെ പൂര്‍ണമായി ബഹിഷ്കരിക്കും. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടിലുറച്ച് സമരം കടുപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് കർഷകരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ബുധനാഴ്ച സർക്കാരുമായി നടത്താനിരുന്ന ചർച്ച കർഷകർ ബഹിഷ്കരിക്കുകയും ചെയ്തു. തുടർന്നു നടത്തിയ വാർത്താ സമ്മേളനത്തിലാണ് സമരം കൂടുതൽ ശക്തമാക്കുമെന്ന് സംഘടനകൾ അറിയിച്ചത്.  

Content Highlights: Farmers to boycott reliance and BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com