ADVERTISEMENT

തിരുവനന്തപുരം ∙ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർ സ്ഥാനത്തുനിന്ന് ‍ഡോ. ആശ കിഷോറിനെ നീക്കം ചെയ്ത കേന്ദ്ര സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. നടപടി ചോദ്യം ചെയ്ത് ആശ കിഷോർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.എം.ഷഫീഖ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുടെ ബഞ്ചാണ് കേന്ദ്ര തീരുമാനം ശരിവച്ചത്. 

ഇപ്പോൾ ചുമതലയിലുള്ള ഇടക്കാല ഡയറക്ടർ കെ.ജയകുമാറിന്‍റെ കാലാവധി തീരുന്ന മുറയ്ക്ക് പുതിയ നിയമനം നടത്താനും കോടതി കേന്ദ്രത്തിനു നിർദേശം നൽകി. ഡയറക്ടറെ നീക്കം ചെയ്യാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കം ചെയ്ത നടപടി ചോദ്യം ചെയ്ത് ആശ കിഷോർ നേരത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. നവംബർ 6ന് ട്രൈബ്യൂണലും ആശയുടെ പരാതി തള്ളി. ഇതിനെതിരെ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി നിരസിച്ചത്.

English Summary : HC approves Central govt decision to remove Dr. Asha Kishore from Sree Chitra Institute director post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com