ADVERTISEMENT

കാൻബറ∙ഫൈസര്‍ കോവിഡ് വാക്സീന്‍ അടിയന്തര ഉപയോഗത്തിന് കാനഡയില്‍ അനുമതി. ബ്രിട്ടനും ബഹ്റൈനും അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി. അതേസമയം, ഇന്ത്യയിൽ കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള കമ്പനികളുടെ അപേക്ഷകൾ വിദഗ്ധ സമിതി പരിശോധിച്ചു. ബഹുരാഷ്ട്ര കമ്പനിയായ ഫൈസറും ഓക്സ്ഫോർഡ് വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണം നടത്തുന്ന സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്ക് ഇന്ത്യയിൽ തദ്ദേശീയ വികസിപ്പിച്ച കോവാക്സീന്റെയും അപേക്ഷകളാണ് സമിതി പരിശോധിച്ചത്. 

സമിതിയുടെ ശുപാർശകൾക്ക് അനുസരിച്ചായിരിക്കും ഡ്രഗ്സ് കൺട്രോളർ ജനറൽ അപേക്ഷകളിൽ തീരുമാനമെടുക്കുക. അമേരിക്കൻ കമ്പനിയായ ഫൈസറാണ് ആദ്യം അപേക്ഷ നൽകിയത്. പിന്നാലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്ചയാണ് ഭാരത് ബയോടെക് അടിയന്തര ഉപയോഗത്തിന് അനുമതി തേടിയത്.  

English Summary: Canada Approves Vaccine and Could Start Shots Next Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com