ADVERTISEMENT

കൊച്ചി∙ പി.ജെ. ജോസഫിന് കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ തിരുത്ത്. കേരള കോൺഗ്രസ്(എം) ജോസഫ് വിഭാഗം എന്ന പേരിൽ ചെണ്ട പൊതു ചിഹ്നമായി അനുവദിച്ച് തരണമെന്ന് പി.ജെ. ജോസഫ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് കോടതി അനുവദിക്കുകയും ചെയ്തു. 

ഇതിനു പിന്നാലെ ജോസ് കെ. മാണി വിഭാഗം ഇതേ ബെഞ്ചിൽ തന്നെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് വ്യക്തത വരുത്തിക്കൊണ്ട് ഉത്തരവിറങ്ങിയത്. കേരള കോൺഗ്രസ്(എം) എന്ന പേര് തങ്ങള്‍ക്കാണ് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ച് തന്നത് എന്ന ജോസ് വിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ ചിഹ്നത്തിനു പുറമേ പേരിന്റെ കാര്യത്തിലും ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അതേസമയം, ചെണ്ട പൊതു ചിഹ്നമായി ജോസഫ് വിഭാഗത്തിന് ഉപയോഗിക്കുന്നതിന് തടസമില്ല. 

English Summary : PJ Joseph cannot use Kerala Congress(M) name, says High court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com