ADVERTISEMENT

പുണെ∙ ഇന്ത്യയിൽ കോവിഡ്–19നെതിരായ വാക്സിനേഷൻ ജനുവരിയിൽ ആരംഭിച്ചേക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) സിഇഒ അദാർ പൂനാവാല. ഓക്സ്ഫഡ് സർവകലാശാലയും മരുന്നു കമ്പനിയായ അസ്ട്രാസെനകയും സംയുക്തമായി നിർമിക്കുന്ന വാക്സീന്റെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ വാക്സീന് ‘അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാമെന്ന’ അനുമതി ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. 

2021 ഒക്ടോബറോടെ ഇന്ത്യയിൽ എല്ലാവരിലേക്കും വാക്സീൻ എത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും പൂനാവാല ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച ചടങ്ങിൽ പറഞ്ഞു. ഒക്ടോബറിനു ശേഷം ഇന്ത്യയിൽ സാധാരണ ജനജീവിതം സാധ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

20% ഇന്ത്യക്കാർക്ക് വാക്സീൻ ലഭ്യമായിക്കഴിയുമ്പോൾ തന്നെ ആത്മവിശ്വാസവും മനോവികാരവും തിരികെ വരുന്നത് കാണാനാകും. അടുത്ത വർഷം സെപ്റ്റംബർ– ഒക്ടോബറോടെ എല്ലാവർക്കും ആവശ്യാനുസരണമുള്ള വാക്സീനുകളും ലഭ്യമായി സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകുന്നതിനുള്ള നിവേദനങ്ങളുടെ സൂക്ഷമ പരിശോധന നടത്തിയ സബ്ജക്ട് എക്സ്പേർട് കമ്മറ്റി നിലവിൽ നടക്കുന്ന അവസാനഘട്ട ക്ലിനിക്കൽ ട്രയലുകളുടെ സുരക്ഷതത്വവും ഫലപ്രാപ്തിയും തെളിയിക്കുന്ന രേഖകൾ കൂടി ഹാജരാക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള ഓക്സ്ഫഡ്– അസ്ട്രാസെനകയുടെ കോവിഷീൽഡ് വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്നത്. നവംബർ 14 വരെയുള്ള ‘സുരക്ഷാ വിവരങ്ങൾ’ മാത്രമാണ് സീറം ഹാജരാക്കിയതെന്നും ബാക്കി രേഖകൾ കൂടി ഹാജരാക്കണമെന്നുമാണ് സബ്ജക്ട് എക്സ്പെർട് കമ്മറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. 

English Summary : Covd-19 vaccination in India may start in Jan, expect normal life to return by Oct: Adar Poonawalla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com