ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനോടു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി.

മൂന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണു മുഖ്യമന്ത്രി വാക്സീൻ സൗജന്യമായി നൽകുമെന്നു പ്രഖ്യാപിച്ചത്.

English Summary: Election Commission seek explanation from cm Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com