ADVERTISEMENT

തിരുവനന്തപുരം ∙ വെല്‍ഫയര്‍ പാര്‍ട്ടി ബാന്ധവത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ചേരിപ്പോരും വിഴുപ്പലക്കലും. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒരു ഭാഗത്തും മുന്‍ അധ്യക്ഷന്‍ കെ.മുരളീധരന്‍, യുഡ‍ിഎഫ് കണ്‍വീനര്‍ എം.എം.ഹസൻ എന്നിവര്‍ മറുചേരിയിലും അണിനിരന്നാണ് പ്രസ്താവനായുദ്ധം. യുഡിഎഫിലെ അനൈക്യം രാഷ്ട്രീയ നേട്ടമാകുമെന്ന അവകാശവാദത്തോടെ സിപിഎമ്മും കളത്തിലുണ്ട്. 

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുന്‍പാണു കണക്ക് പറഞ്ഞുതീര്‍ക്കാന്‍ നേതാക്കളിറങ്ങിയത്. ജമാഅത്തെ ഇസ്‌ലാമി അമീറിനെ വീട്ടില്‍പോയി കണ്ട് വെല്‍ഫയര്‍ പാര്‍ട്ടി ബന്ധത്തിന്റെ പേരിലുള്ള തര്‍ക്കത്തിനു തിരി കൊളുത്തിയതു യുഡ‍ിഎഫ് കണ്‍വീനര്‍ എം.എം.ഹസനായിരുന്നു. കോഴിക്കോട് ഗെസ്റ്റ് ഹൗസില്‍ തമ്പടിച്ച് മുല്ലപ്പള്ളി പതിവിലധികം വീറോടെ സംഘടനാ നിലപാടു തന്റേതു മാത്രമെന്നു പ്രഖ്യാപിച്ചു.

ഒന്നര കിലോമീറ്റര്‍ ഇപ്പുറം സ്വന്തം വീട്ടിലിരുന്നു കെ.മുരളീധരന്‍ മുല്ലപ്പള്ളിയെ തിരുത്തി. നിയമസഭ തിരഞ്ഞെടുപ്പിലേക്കും വെല്‍ഫയര്‍ സഖ്യം നീളുന്നതിലുള്ള തന്റെ താൽപര്യവും മുരളീധരന്‍ പറഞ്ഞുവച്ചു. തിരഞ്ഞെടുപ്പിനു മുൻപുതന്നെ കോണ്‍ഗ്രസില്‍ തുടങ്ങിയ കലഹം എല്‍ഡിഎഫ് അനുകൂല വോട്ടായി മാറിയിട്ടുണ്ടെന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം മന്ത്രി എ.കെ.ബാലന്‍ പാലക്കാട് പ്രതികരിച്ചു.

Content Highlights: Welfare Party, Congress, CPM

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com