ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാനത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്നോട് ആലോചിച്ചില്ല എന്നതടക്കം ഗുരുതര ആരോപണവുമായി കെ.മുരളീധരന്‍ എംപി. ‘ഏതായാലും ജയിക്കും, ഒതുക്കേണ്ടവരെ ഒതുക്കാം എന്ന നിലപാടിനേറ്റ തിരിച്ചടിയാണിത്. പാര്‍ട്ടിക്ക് മേജര്‍ സര്‍ജറി വേണം, എന്നാല്‍ ഇപ്പോഴത് ചെയ്യാനാകില്ല. ചിലപ്പോള്‍ രോഗി മരിച്ചുപോയേക്കാമെന്ന സ്ഥിതിയാണ്’– മുരളി പറഞ്ഞു.

മുഖ്യമന്ത്രിയാകാന്‍ തയാറെടുത്ത് ഇരിക്കുന്നവര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കണം. ബിജെപി വരുന്നത് കേരളത്തിന് ആകെ ദോഷമാണ്. അത് എല്ലാവരും ഓര്‍ക്കണം – അദ്ദേഹം പറഞ്ഞു. അടിത്തറ ഇളകിയില്ല എന്ന മുല്ലപ്പളളിയുടെ പ്രസ്താവനയെയും അദ്ദേഹം പരിഹസിച്ചു. പൂര്‍ണ ആരോഗ്യവാനാണ്, എന്നാല്‍ വെന്റിലേറ്ററിലാണ് എന്ന് പറയും പോലെയാണിത്.

Content highlights: K Muraleedharan on local election result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com