ADVERTISEMENT

ചെന്നൈ∙ നടൻ സത്യരാജിന്റെ മകളും സാമൂഹിക പ്രവർത്തകയുമായ ദിവ്യ സുബയ്യ ഡിഎംകെയിൽ ചേരുമെന്നു സൂചന. മകൾക്കു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തുമെന്നു സത്യരാജ് പറഞ്ഞു.

രജനീകാന്തിന്റെ വരവ് ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രചാരണത്തിനു താരപ്രഭ നൽകാൻ സത്യരാജിനെ രംഗത്തിറക്കാനാണു ഡിഎംകെയുടെ പദ്ധതി. ദ്രാവിഡ ആശയത്തെക്കുറിച്ച് അവഗാഹമുള്ള സത്യരാജ് മികച്ച പ്രാസംഗികനുമാണ്. ദിവ്യയ്ക്കു നിയമസഭാ സീറ്റു നൽകും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കു പോഷകാഹാരം നൽകുന്നതിനുള്ള ഒട്ടേറെ പദ്ധതികൾ നടപ്പാക്കി ശ്രദ്ധേയയാണു ദിവ്യ. ന്യൂട്രിഷ്യനിസ്റ്റായ ദിവ്യ, മഹിൽമതി ഇയക്കം എന്ന പേരിൽ സന്നദ്ധ സംഘടനയുടെ സ്ഥാപകയാണ്. നീറ്റ് പരീക്ഷയ്ക്കെതിരെ ദിവ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്ത് സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചിരുന്നു.

English Summary: Daughter of Actor Sathyaraj Divya Subbaiah to join DMK?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com