ADVERTISEMENT

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് ആരും കത്തയച്ചിട്ടില്ലെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. തിരഞ്ഞെടുപ്പിനെ നേരിട്ടത് പാര്‍ട്ടി ഒറ്റക്കെട്ടായാണ്. നല്ല മുന്നേറ്റമുണ്ടാക്കാനായി. ബിജെപിയില്‍ കൃഷ്ണദാസ് പക്ഷമെന്നൊരു പക്ഷമില്ലന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നു കെ.സുരേന്ദ്രനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര നിര്‍വാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയതിനു പിന്നാലെയാണ് കൃഷ്ണദാസിന്റെ വിശദീകരണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ജയം കിട്ടാത്തത് സുരേന്ദ്രന്റെ പിടിപ്പുകേടുമൂലമാണെന്ന് ആരോപിച്ചാണ് കത്ത്.

അനുകൂല അന്തരീക്ഷമുണ്ടായിട്ടും ബിജെപിക്ക് വേണ്ടത്ര മുന്നേറാനാകാത്തത് കെ.സുരേന്ദ്രന്റെ ഏകാധിപത്യ നിലപാട് മൂലമാണെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. താനടക്കം മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുവെന്നും കത്തിൽ ആരോപിച്ചിരുന്നു. ശോഭയുടെ പരാതികള്‍ പരിഹരിക്കേണ്ടതാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാലും പ്രതികരിച്ചിരുന്നു.

കെ.സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിനുശേഷം ശോഭ ഇതുവരെ പാര്‍ട്ടിയുടെ പൊതുപ്രചാരണ പരിപാടികളില്‍ പങ്കെടുത്തിട്ടില്ല. തന്നെ അവഗണിക്കുന്നുവെന്ന് കാട്ടി നേരത്തെയും കേന്ദ്രനേതൃത്വത്തിന് കത്തുനല്‍കിയിരുന്നു.

English Summary: PK Krishnadas denies Shobha Surendran's letter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com