ADVERTISEMENT

കാസർകോട്∙ കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ ബോംബേറ്. കെപിസിസി നിർവാഹക സമിതിയംഗം പി.കെ.ഫൈസലിന്‍റെ വീട്ടിലാണ് പുലർച്ചെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ഉഗ്രശേഷിയുള്ള ബോംബാണെന്നാണ് സൂചന.

വീടിനടുത്ത് നിർത്തിയിട്ട കാറിനും കേടുപാടു വരുത്തിയിട്ടുണ്ട്. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തി. ബൈക്കിൽ വന്ന സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

English Summary: Bomb hurled at congress leader's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com