നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് നിവിൻ പോളിയുടെ അസിസ്റ്റന്റ് മരിച്ചു

Shabu-Pulpally
ഷാബു പുൽപള്ളി
SHARE

പുൽപള്ളി∙ ക്രിസ്മസ് നക്ഷത്രം തൂക്കാൻ മരത്തിൽ കയറിയ യുവാവ് വീണു മരിച്ചു. സിനിമയിലെ മേക്കപ്മാനും നടൻ നിവിൻ പോളിയുടെ അസിസ്റ്റന്റുമായ ഷാബു പുൽപള്ളിയാണ് (37) മരിച്ചത്. ശശിമലയിലെ വീട്ടിൽ ഇന്നലെ വൈകിട്ടാണ് അപകടം. വീട്ടുമുറ്റത്തെ മാവിൽ കയറിയപ്പോൾ കൊമ്പൊടിഞ്ഞ് വീഴുകയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 2ന്. ഭാര്യ: ലക്ഷ്മി. മക്കൾ: അബിൻ ദേവു കൃഷ്ണ, ഗൗരിദക്ഷ. മേക്കപ്മാൻ ഷാജി പുൽപള്ളി സഹോദരനാണ്.

English Summary: Makeup man died while hanging Christmas star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA