കാഞ്ഞങ്ങാട്ടെ കൊലപാതകം ആസൂത്രിതമെന്ന് മൊഴി: യൂത്ത് ലീഗ് നേതാവ് അടക്കം പ്രതി

1200-kanhangad-dyfi-activist-murder
റിയാസ്, അബ്ദുല്‍ റഹ്മാന്‍ ഹൗഫ്
SHARE

കാഞ്ഞങ്ങാട് ∙ കല്ലൂരാവി മുണ്ടത്തോടില്‍‍ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് മൊഴി. കല്ലൂരാവി യൂണിറ്റ് അംഗം അബ്ദുല്‍ റഹ്മാന്‍ ഹൗഫ് (32) ആണ് കൊല്ലപ്പെട്ടത്. എസ്എസ്എഫിന്റെ യോഗത്തിനിടെയാണ് അബ്ദുൽ റഹ്മാൻ ഹൗഫിന്റെ കൊലപാതക വിവരം അറിയുന്നതെന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച നാട്ടുകാരനായ റിയാസ് മനോരമ ന്യൂസിനോട് പറഞ്ഞു. ആസൂത്രിതമായ കൊലപാതകമാണ് നടന്നത് എന്നും റിയാസ് പറഞ്ഞു. 

സാരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഇര്‍ഷാദും (26) അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തിൽ പ്രതിയാണെന്നു പൊലീസ് പറയുന്നു. സംഭവത്തിൽ ഇർഷാദ് ഉൾപ്പെടെയുള്ള  മൂന്ന് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ അബ്ദുല്‍ റഹ്മാന്‍ ഹൗഫിനൊപ്പം ഉണ്ടായിരുന്ന ശുഹൈബും ഇത് ആസൂത്രിത കൊലപാതകമാണെന്ന് മൊഴി നൽകിയിരുന്നു. 

കൊലപാതകത്തിനു പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് അബ്ദുൽ റഹ്മാന്റെ മരണത്തിലേക്കുനയിച്ചത്. പ്രതിഷേധസൂചകമായി കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ എൽഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. 

English Summary: DYFI worker stabbed to death in Kanhangad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA