ADVERTISEMENT

തിരുവനന്തപുരം∙ പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതിതേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നടത്തിയ ചർച്ച പോസിറ്റീവെന്ന് മന്ത്രിമാർ. നിയമമന്ത്രി എ.കെ.ബാലനും കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാറുമാണ് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. 

ചർച്ചയിൽ ഗവർണറുടെ ഭാഗത്തുനിന്ന് അനുകൂല സമീപനമെന്ന് മന്ത്രിമാർ പറഞ്ഞു. ഗവർണർ ചില നിർദേശങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിയുമായി അവ ചർച്ചചെയ്യും. ഡിസംബർ 31ന് ചേരേണ്ട നിയമസഭ സമ്മേളനത്തെക്കുറിച്ച് ഗവർണർ ആലോചിക്കുമെന്നും മന്ത്രിമാർ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി 23ന്  വിളിച്ച് ചേര്‍ക്കാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് ചൊവാഴ്ച ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു. അടിയന്തര പ്രധാന്യമില്ലന്നെ കാരണം പറഞ്ഞായിരുന്നു ഗവർണർ അനുമതി നിഷേധിച്ചത്. തുടർന്ന് ഇന്നു വീണ്ടും ഗവർണറുമായി ചർച്ച നടത്തുകയായിരുന്നു.

English Summary: Ministers to meet Governor for special assembly session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com