ADVERTISEMENT

തൊടുപുഴ∙ പോക്‌സോ കേസ് പ്രതിയെ കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമളി സ്വദേശി ബിനോയിയെ (46) ആണ് ഇന്നു രാവിലെ ആറിന് ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുട്ടം ജയിലിലെ റിമാന്‍ഡ് തടവുകാരനാണു ബിനോയി. പോക്സോ കേസില്‍ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് റാണിഗിരി ആശുപത്രിയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നതാണ്.

ശുചിമുറിയുടെ താക്കോല്‍ ഉദ്യോഗസ്ഥരാണ് സൂക്ഷിക്കുന്നത്. ഇന്ന് രാവിലെ 6 ന് ശുചിമുറിയില്‍ പോയ ബിനോയി ഇറങ്ങിവരാന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

English Summary:  | Pocso Case Culprit Found Dead in Covid Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com