അന്തോണിയുടെ അദ്ഭുതക്കട; 10 രൂപയ്ക്ക് ദോശയും ചട്നിയും

Anthoni
അന്തോണി തട്ടുകടയിൽ
SHARE

മുംബൈ∙ പത്തു രൂപയ്ക്കു മൂന്നു ദോശയും ചട്നിയും – കേൾക്കുമ്പോൾ ആരും അതിശയിക്കും. നഗരത്തിൽ 50 രൂപ കൊടുത്താൽ പോലും ഒരു ദോശ കിട്ടാത്ത സ്ഥാനത്താണ് അന്തോണിയുടെ തട്ടുകടയിൽ 3 ദോശ വിളമ്പുന്നത്. ദോശ മാത്രമല്ല, ഇഡ്ഡലി, പരിപ്പുവട, ഉഴുന്നുവട എന്നിവയും മൂന്നെണ്ണമാണ് ഒരു പ്ലേറ്റിൽ. ഇവയ്ക്കും കേവലം 10 രൂപ നൽകിയാൽ മതി.

പുതിയ കസ്റ്റമർ കടയിൽ നിന്നു 'കാപ്പി കുടിച്ച' ശേഷം ബിൽ കൊടുത്തു കഴിഞ്ഞൊരു ചോദ്യമുണ്ട്, 'അല്ല, കണക്കു തെറ്റിയോ '' എന്ന്. താനെയിൽ മലയാളികളുടെ കേന്ദ്രമായ വാഗ്ലെ എസ്‌റ്റേറ്റ് ശാന്തി നഗറിൽ ലോക്ഡൗൺ കാലത്താണ് ഇരിങ്ങാലക്കുടക്കാരൻ അന്തോണി തട്ടുകട തുടങ്ങിയത്. നേരത്തെ വിവാഹമടക്കമുള്ള ആഘോഷങ്ങൾക്കു ഡക്കറേഷൻ ചെയ്തിരുന്ന കരാറുകാരനാണ് അന്തോണി. ലോക്ഡൗണിൽ പക്ഷേ തൊഴിലാളി പോലും അല്ലാതായി. 4 മക്കളടങ്ങുന്ന കുടുംബം. എല്ലാവരും വിവാഹിതരായി കുഞ്ഞുകുട്ടികളുമായി പലയിടത്തായി ജീവിക്കുന്നു. ലോക്ഡൗണിൽ അവരും ദുരിതത്തിലാണ്. അവരെ ബുദ്ധിമുട്ടിക്കരുതെന്നു അന്തോണി ഉറപ്പിച്ചു. സ്വന്തം കുടുംബം പട്ടിണിയുമാകരുത്.

അങ്ങനെയാണ് തട്ടുകടയുടെ ഉദയം. ഇഡ്ഡലിയും സാമ്പാറും മലയാളികളെക്കാൾ കമ്പമാണു മറാഠികൾ അടക്കമുള്ള മറുനാട്ടുകാർക്ക്. ഇഡ്ഡലിയെ താരമാക്കി, മറ്റു ചെറുകടികൾ ഒപ്പം കൂട്ടി, മൗണ്ട് ഗ്യാലക്‌സി കെട്ടിടത്തിനടുത്ത് തട്ടുകട തുടങ്ങി. ചുമ്മാതിരുന്നാൽ ജീവിക്കാൻ പറ്റുമോയെന്നാണ് അന്തോണിയുടെ ചോദ്യം. നഗരത്തിൽ വന്നിട്ട് 35 വർഷമായി. പല ജോലികളും ചെയ്തു. ഒരു ജോലി ചെയ്തു തുടങ്ങിയാൽ അതിൽ തനിയെ വിദഗ്ധനാവും. പണ്ടത്തെപ്പോലെ വരുമാനമില്ല. എന്നാൽ, പട്ടിണി കൂടാതെ ജീവിക്കാൻ കഴിയുന്നു- അന്തോണി ചിരിക്കുന്നു.

English Summary: Tea Stall Anthoni in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA