ഓക്‌സ്ഫഡ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടന്‍; ഇന്ത്യയിലും സാധ്യതയേറി

oxford-astrazeneca-vaccine
(Photo by JOEL SAGET / AFP)
SHARE

ലണ്ടന്‍∙ ഓക്‌സ്ഫഡ് വാക്‌സീന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും സംയുക്തമായി നിര്‍മിച്ച വാക്‌സീനാണ് യുകെ അനുമതി നല്‍കിയിരിക്കുന്നത്.

മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചായി യുകെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യം കടുത്ത ശൈത്യത്തിന്റെ പിടിയില്‍ അമരുന്നതിനിടെയാണ് കോവിഡ് പോരാട്ടം ശക്തമാക്കാന്‍ ഓക്‌സ്ഫഡ് വാക്‌സീന് അനുമതി നല്‍കിയിരിക്കുന്നത്. ഫൈസര്‍ വാക്‌സീന്‍ നേരത്തേ തന്നെ യുകെയില്‍ കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലും ഓക്‌സ്ഫഡ് വാക്‌സീന്‍ പരീക്ഷണം പൂര്‍ത്തിയാക്കി അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ഇതോടെ ഇന്ത്യയിലും ഇൗ വാക്സീന് അനുമതി നല്‍കാനുള്ള സാധ്യതയേറി. ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കോവിഡ് വാക്സീന് അംഗീകാരം നല്‍കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ അടിയന്തര അനുമതിക്ക് അപേക്ഷിച്ചവയില്‍ അംഗീകാരം നേടാന്‍ സാധ്യതയുള്ളത് ഇൗ വാക്സീനാണ്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ച പുതുക്കിയ അപേക്ഷയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ തീരുമാനമുണ്ടായേക്കും. യുകെയില്‍ നേടിയ അനുമതി ഇന്ത്യയിലും കമ്പനിക്ക് ഗുണകരമാകും. ഇന്ത്യയില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ഏക വാക്സീനാണിത്

English Summary: AstraZeneca-Oxford Covid Vaccine Approved For Use In UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
.topHeader.premium-label { display: none; } @media screen and (max-width: 800px) { .mm-container.ml-top-nav { display: none !important; }}body .mm-container-fluid:not(.footer-outer){ display:block!important; } .navigation ul li a{display: block;} .articlecontentbody {clear: both;} div#StickyFooter { display: none!important;}