ലക്നൗ ∙ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർഥി സഹപാഠിയെ വെടിവച്ചു കൊലപ്പെടുത്തി. ക്ലാസിലെ ഇരിപ്പിടത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ഇതേക്കുറിച്ചു വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് വീട്ടിലേക്കു മടങ്ങിയ വിദ്യാർഥി, സൈനികനായ ബന്ധുവിന്റെ ലൈസൻസുള്ള തോക്ക് കൈക്കലാക്കുകയും സ്കൂളിൽവച്ച് സഹപാഠിയെ നിറയൊഴിക്കുകയുമായിരുന്നു. വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
English Summary: 14-Year-Old Shoots Classmate Dead Inside Uttar Pradesh Classroom