പാലായില്‍ മത്സരിക്കും‌; ഞാന്‍ യുഡിഎഫ് അനുഭാവി: പി.സി.ജോർജ്

PC-George
പി.സി.ജോർജ്
SHARE

കൊച്ചി∙ വരുന്ന തിരഞ്ഞെടുപ്പില്‍ പാലാ നിയോജകമണ്ഡലത്തിൽ മത്സരിക്കുെമന്ന് സൂചിപ്പിച്ച് പി.സി.ജോര്‍ജ് എംഎൽഎ. മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയിന്റി’ലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. 

‘തനിക്കെന്താണ് പാലായില്‍ മത്സരിച്ചാല്‍. ആ കാര്യം ഗൗരവത്തോടെ ആലോചിക്കുന്നുണ്ട്. ഞാന്‍ കാണിച്ചുതരാം ആര് ജയിക്കുമെന്ന്. പാര്‍ട്ടി അഞ്ചിടത്ത് മത്സരിക്കും. ഷോണ്‍ ജോര്‍ജ് പൂഞ്ഞാറില്‍ വന്നേക്കാം. അതില്‍ ഉറപ്പ് പറയാനാകില്ല. പാലായിൽ എന്ത് നടക്കണമെന്ന് ജനപക്ഷം സെക്കുലർ തീരുമാനിക്കും. 

തീരുമാനമെടുക്കാന്‍ എട്ടിന് തിരുവനന്തപുരത്ത് നേതൃയോഗം ചേരും.’– പി.സി.ജോർജ് പറഞ്ഞു. താന്‍ യുഡിഎഫ് അനുഭാവിയാണ്. താന്‍ യുഡിഎഫില്‍ വന്നാല്‍ ഏഴ് മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിക്കുമെന്ന് അവയുടെ പേരെടുത്ത് പറഞ്ഞ് അദ്ദേഹം അവകാശപ്പെട്ടു. 

കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ യുഡിഎഫില്‍ ചേരാന്‍ തയാറാണെന്നും പി.സി.ജോർജ് പറഞ്ഞു. ഒന്നിച്ചുപോകണമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തുവച്ച് കാണാമെന്ന് പറഞ്ഞു.

കോൺഗ്രസുമായി യോജിച്ച് പോകണമെന്നാണ് നിലവിലെ തീരുമാനം. പി.സി.തോമസിനെ യുഡിഎഫിൽ എടുക്കാൻ തീരുമാനമായിട്ടുെണ്ടന്നാണ് അറിവ്. ഒപ്പം ജനപക്ഷത്തിന്റെ കാര്യവും യുഡിഫ് പരിഗണനയിൽ ഉണ്ടെന്നാണ് നിഗമനമെന്നും പി.സി.ജോർജ് പറഞ്ഞു.

English Summary: PC George on Pala Assembly Seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA