ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് വാക്സീന്‍ സ്വീകരിക്കാന്‍ തയാറായി രാജ്യം. അതിന്‍റെ അവസാനഘട്ട ഒരുക്കത്തിന്‍റെ ഭാഗമായുള്ള രണ്ടാംഘട്ട ഡ്രൈ റണ്‍ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. അതിനിടെ കോവിഡ് വാക്സീന്‍ വിതരണത്തിനുള്ള 14 ലക്ഷം സിറിഞ്ചുകള്‍ സംസ്ഥാനത്തെത്തി. ആദ്യഘട്ടമായി ചെന്നൈയില്‍നിന്ന് എത്തിച്ചതാണിത്. തിരുവനന്തപുരം കോവി‍ഡ‍് വാക്സീന്‍ റീജണല്‍ സ്റ്റോറില്‍ സിറിഞ്ചുകള്‍ സൂക്ഷിക്കും. ആവശ്യാനുസരണം മറ്റു ജില്ലകളില്‍ വിതരണം നടത്തും.

സംസ്ഥാനത്ത് തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് ഡ്രൈ റണ്‍ നടന്നു. രണ്ടോ മൂന്നോ ദിവസത്തിനകം കോവിഡ് വാക്സീന്‍ എത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കോവിഷീല്‍ഡ് വാക്സീന്‍ താരതമ്യേന സുരക്ഷിതമെന്നും ചിട്ടയായ വിതരണത്തിന് കേരളം സജ്ജമെന്നും ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മന്ത്രി അറിയിച്ചു.

English Summary: Syringes reached for covid vaccine distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com