ADVERTISEMENT

ന്യൂഡൽഹി∙ ഡല്‍ഹിയില്‍ ശീതതരംഗത്തിനൊപ്പം പെരുമഴയും. ഇതിനിടയിലും സമരവീര്യം ചോരാതെ പതിനായിരക്കണക്കിന് കര്‍ഷകര്‍ രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പ്രക്ഷോഭം തുടരുകയാണ്. സമരപ്പന്തലുകളിലും വെള്ളംകയറി. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായെങ്കിലും അവധിദിനമായതിനാല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല.

അതിശൈത്യത്തില്‍ മൂടിപ്പുതച്ച് തെരുവില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കു ദുരിതം വിതച്ചാണ് ഡല്‍ഹിയില്‍ മഴയെത്തിയത്. സമരപ്പന്തലുകളില്‍ വെള്ളം കയറി. പക്ഷെ ഈ പ്രതികൂല കാലവസ്ഥയിലും കര്‍ഷകര്‍ കുലുങ്ങിയില്ല. മഴ വിതച്ച ദുരിതത്തെക്കുറിച്ചുള്ള ചോദ്യത്തിനും കര്‍ഷകര്‍ വ്യക്തമായ മറുപടി നല്‍കി. കൃഷിക്കു മഴ നല്ലതാണ്. പാടത്ത് പണിയെടുക്കുമ്പോള്‍ മഴ കൊള്ളാറുമുണ്ട്.

തിങ്കളാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയിലെങ്കിലും കേന്ദ്രം കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ പങ്കുവച്ചു. അതേസമയം, രണ്ടുദിവസം കൂടി മഴപെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴ പെയ്ത പശ്ചാത്തലത്തില്‍ തണുപ്പ് കുറയുമെന്നാണ് വിലയിരുത്തല്‍. 

English Summary: Heavy rains add to woes of farmers protesting at Delhi borders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com