നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ മന്ത്രി പറഞ്ഞു: പ്രതിഷേധം കടുപ്പിക്കാൻ കർഷകർ

INDIA-POLITICS-AGRICULTURE-PROTEST
‌കർഷക പ്രക്ഷോഭത്തിൽനിന്ന് (Photo: SAJJAD HUSSAIN / AFP)
SHARE

ന്യൂഡൽഹി∙ കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള ഏഴാം ഘട്ട ചർച്ചയും പരാജയമായതിനു പിന്നാലെ കേന്ദ്രസർക്കാരിനെതിരെ കർഷക നേതാക്കളുടെ പ്രതികരണം. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ നിയമങ്ങൾ റദ്ദാക്കില്ലെന്ന് വ്യക്തമാക്കിയതായും, നിയമങ്ങൾ റദ്ദാക്കാനായി സുപ്രീം കോടതിയെ സമീപിക്കാൻ പറഞ്ഞുവെന്നും യോഗത്തിൽ പങ്കെടുത്ത കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി അംഗം സർവാൻ സിങ് പാണ്ഡെർ പറഞ്ഞു.

പഞ്ചാബിലെ യുവാക്കളോട് ദീർഘദൂര യാത്രയ്ക്ക് തയാറാകാൻ അഭ്യർഥിക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ ഒരു വലിയ റാലി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിയമങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച ചെയ്യുമെന്ന് നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി. ‘ഈ മൂന്ന് നിയമങ്ങളും ഓരോന്നായി ഞങ്ങൾ ചർച്ച ചെയ്യും. എതിർപ്പുകളുള്ള കാര്യങ്ങൾ പരിഗണിച്ച് ആവശ്യമായ ഭേദഗതികൾ വരുത്താൻ ഞങ്ങൾ തയ്യാറാണ്’– അദ്ദേഹം പറഞ്ഞു.

കർഷക പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്കായി രണ്ടു മിനിറ്റ് നിശബ്ദതയ്ക്കു ശേഷമാണ് തിങ്കളാഴ്ച യോഗം ആരംഭിച്ചത്. കടുത്ത കാലാവസ്ഥയെ തുടർന്നു ഡൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന 60 ലധികം കർഷകർ ഇതിനോടകം മരിച്ചു. ഓരോ 16 മണിക്കൂറിലും ഒരു കർഷകൻ മരിക്കുന്നു. ഇതിന് ഉത്തരം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കർഷക നേതാവ് രാകേഷ് ടിക്കൈറ്റ് പ്രതികരിച്ചു.

English Summary: "Minister Said Won't Repeal Law, Go To Supreme Court": Farmers After Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA