ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനം ടിവിയില്‍ കാണുമ്പോഴാണ് അതേക്കുറിച്ച് അറിയുന്നതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പുസ്തകത്തിൽ പരാമർശം. ചൊവ്വാഴ്ച പ്രകാശനം ചെയ്ത് ‘ദ് പ്രസിഡൻഷ്യൽ ഇയേഴ്സ്’ എന്ന ഓർമക്കുറിപ്പിന്റെ നാലാം ഭാഗത്തിലാണ് വെളിപ്പെടുത്തല്‍.  രാഷ്ട്രപതിയെന്ന നിലയില്‍ നോട്ട് നിരോധനത്തെക്കുറിച്ചു തന്നെ നേരത്തേ അറിയിച്ചിരുന്നില്ല.

പ്രഖ്യാപനത്തിന് ശേഷം നരേന്ദ്രമോദി നേരില്‍ കണ്ട് പിന്തുണ തേടിയിരുന്നതായും പുസ്തകത്തിൽ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ നോട്ട് നിരോധനത്തിലൂടെ നേടാന്‍ കഴിഞ്ഞില്ല. ലാഹോറിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനം അനാവശ്യമായിരുന്നു. പാര്‍ലമെന്‍റ് തുടര്‍ച്ചയായി സ്തംഭിക്കുന്നതില്‍ മോദി സര്‍ക്കാരിന്‍റെ പിടിപ്പുകേടും കാരണമായി. പാര്‍ലമെന്‍റില്‍ മോദി കൂടുതല്‍ സമയം ഉണ്ടാകേണ്ടതായിരുന്നു.  

താന്‍ സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കില്‍ 2014ല്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമായിരുന്നില്ലെന്നും മമത ബാനര്‍ജിയെ കോണ്‍ഗ്രസ് ഒപ്പം നിര്‍ത്തേണ്ടതായിരുന്നുവെന്നും പ്രണബ് മുഖര്‍ജിയുടെ ഓർമക്കുറിപ്പിലുണ്ട്.  വിലാസ്റാവു ദേശ്മുഖിന്‍റെ മരണശേഷം സോണിയ ഗാന്ധി മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ നടത്തിയ ഇടപെടലുകള്‍ പാളിയെന്നും പ്രണബ് വിലയിരുത്തുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31നാണ് പ്രണബ് മുഖർജി അന്തരിച്ചത്. 

English Summary: PM Modi Didn't Discuss Demonetisation, Pranab Mukherjee Wrote in Memoir ‘The Presidential Years’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com