ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് വാക്സിനേഷൻ 10 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. ആരോഗ്യപ്രവർത്തകർക്ക് വാക്സിനേഷന് റജിസ്ട്രേഷൻ ആവശ്യമില്ല. അടുത്ത ബുധനാഴ്ചയോടെ വിതരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു. ജില്ലാ അധികാരികൾക്ക് സ്ഥലവും സമയവും തീരുമാനിക്കാം. വാക്സീൻ കുത്തിവയ്ക്കാനെത്തുന്നവർ ആധാർ കാർഡ് ഹാജരാക്കണം.

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായും അദ്ദേഹം പറഞ്ഞു. നിലവിൽ 2.5 ലക്ഷം രോഗികളാണ് ചികിത്സയിലുള്ളതെന്ന്. 44% പേരിൽ മാത്രമാണ് ആരോഗ്യ പ്രശ്നങ്ങളുള്ളത്. 56% പേർക്കും ലക്ഷണങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ല. കർനാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലായി നാല് പ്രൈമറി കേന്ദ്രങ്ങളിലായിരിക്കും (ജിഎംഡിസി) വാക്സീൻ സംഭരിക്കുക. 37 കേന്ദ്രങ്ങളിൽ വാക്സീൻ സംഭരിച്ചുവയ്ക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും രാജേഷ് ഭൂഷൻ അറിയിച്ചു. 

Content Highlights: Vaccination to start within 10 days

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com