ADVERTISEMENT

ജനീവ∙ കൊറോണ വൈറസിന്റെ ഉത്ഭവം പഠിക്കാൻ ലോകാരോഗ്യ സംഘടന അയച്ച വിദഗ്ധ സംഘത്തിന് പ്രവേശനാനുമതി നിഷേധിച്ച് ചൈന. സംഭവത്തിൽ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജനുവരി ആദ്യമാണ് 10 പേരടങ്ങുന്ന സംഘത്തെ ചൈനയിലേക്ക് അയയ്ക്കാൻ നടപടിയായത്. എന്നാൽ ഇതുവരെ അനുമതി നൽകാൻ ചൈന തയാറായില്ല.

ചൈനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പലവട്ടം ബന്ധപ്പട്ടുവെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ദൗത്യസംഘമാണ് പഠനത്തിന് എത്തുന്നതെന്ന് വ്യക്തമാക്കി. പരിശോധനകൾ നടത്താൻ രണ്ടംഗം സംഘത്തെ നേരത്തെ അയച്ചിരുന്നു. ആവശ്യമായ അനുമതി വൈകാതെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ലോകാരോഗ്യ സംഘടന അധികൃതർ പറഞ്ഞു. അതേസമയം വിശദമായ പഠനം നടത്തുന്നതിൽനിന്ന് ചൈന രാജ്യാന്തര വിദഗ്ധരെ തടയുകയാണെന്ന് ആരോപണമുണ്ട്.

വുഹാനിൽ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നായിരുന്നു നിഗമനം. എന്നാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈറസിന്റെ ഉത്ഭവം കണ്ടെത്തിയെന്നാണ് ചൈന അറിയിച്ചത്. ചൈനയുടെ നിലപാടിനെ ചോദ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തിയിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട അന്വേഷണം സുതാര്യമല്ലെന്നറിയിച്ച് ലോകാരോഗ്യ സംഘടനയിൽ നിന്നും വിട്ടുനിൽക്കുമെന്ന് അമേരിക്ക അറിയിച്ചു. 

Content Highlights: China hasn't granted entry to WHO Covid experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com