ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,03,74,932 ആയി. 24 മണിക്കൂറിനിടെ 18,088 പേർക്ക് കോവിഡ് ബാധിച്ചു. 2,27,546 പേരാണ് ഇനി ചികിത്സയിലുള്ളത്. ഇതുവരെ 99,97,272 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 21,314 പേരാണ് രോഗമുക്തരായത്. 264 മരണം രേഖപ്പെടുത്തി. 1,50,114 ഇതുവരെ മരിച്ചു. 

24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് കേരളത്തിലാണ്. 5,615 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. മഹാരാഷ്ട്രയിൽ 3,160 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. കർണാടകയിൽ 815 ഉം ആന്ധ്രാ പ്രദേശിൽ 377ഉം തമിഴ്നാട്ടിൽ 820 പേർക്ക് രോഗം ബാധിച്ചു. 

അടുത്ത ആഴ്ച തന്നെ വാക്സിനേഷൻ തുടങ്ങാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി ലഭിച്ചതു മുതൽ 10 ദിവസത്തിനുള്ളിൽ കോവിഡ് വാക്സീനുകൾ വിതരണത്തിനു തയാറാകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കുത്തിവയ്പ് എന്നു തുടങ്ങണമെന്നു തീരുമാനിച്ചിട്ടില്ലെന്നും ഡ്രൈ റണ്ണിൽ ലഭിച്ച പാഠങ്ങൾ കൂടി പരിഗണിക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

യുകെയിലെ പുതിയ വൈറസ് വകഭേദം സൃഷ്ടിക്കുന്ന ആശങ്കകൾക്കിടെ, വാക്സീൻ വിതരണം പരമാവധി നേരത്തേയാക്കാനാണ് സർക്കാർ തീരുമാനം. രാജ്യത്ത് ഇതുവരെ 71 പേരിലാണ് ഈ വൈറസിനെ കണ്ടെത്തിയത്.

Content Highlights: Covid daily tally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com