ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് വാക്സീൻ രണ്ടാം ഘട്ട ഡ്രൈ റൺ വെള്ളിയാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ എല്ലാ സംസ്ഥാനത്തും ഡ്രൈ റൺ നടത്തും. ജനുവരി രണ്ടിനാണ് ആദ്യം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടത്തിയത്.

ആദ്യഘട്ടം നടത്തിയ ഡ്രൈ റൺ വിലയിരുത്തിയ ശേഷമാണ് രണ്ടാം ഘട്ടം നടത്താൻ തീരുമാനിച്ചത്. കോവിൻ എന്ന ഡിജിറ്റൽ സങ്കേതത്തിലൂടെയാണ് വാക്സീനേഷൻ ഏകോപിപ്പിക്കുന്നത്. വാക്സിനേഷൻ കാര്യക്ഷമമായും ഫലപ്രദമായും നടപ്പാക്കുന്നതിനാണ് ഡ്രൈ റൺ നടത്തുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിശ്ചിത ആളുകൾക്ക് ഡമ്മി വാക്സീനാണ് വിതരണം ചെയ്യുക.   

അടുത്ത ആഴ്ച തന്നെ വാക്സീനേഷൻ തുടങ്ങാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം. ഇതിനു മുന്നോടിയായാണ് വീണ്ടും ഡ്രൈ റൺ നടത്തുന്നത്. കുത്തിവയ്പ് എന്നു തുടങ്ങണമെന്നു തീരുമാനിച്ചിട്ടില്ലെന്നും ഡ്രൈ റണ്ണിൽ ലഭിച്ച പാഠങ്ങൾ കൂടി പരിഗണിക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. യുകെയിലെ പുതിയ വൈറസ് വകഭേദം സൃഷ്ടിക്കുന്ന ആശങ്കകൾക്കിടെ, വാക്സീൻ വിതരണം പരമാവധി നേരത്തേയാക്കാനാണ് സർക്കാർ തീരുമാനം. 

Content Highlights: Covid Vaccine second dry run on Friday

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com