ADVERTISEMENT

സോൾ∙ യുഎസിനെ വെല്ലുവിളിച്ച് ലോകത്തിന് ആശങ്ക സൃഷ്ടിക്കുന്ന ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അപൂർവ കുറ്റസമ്മതം. തന്റെ സാമ്പത്തിക പഞ്ചവത്സര പദ്ധതി എല്ലാ മേഖലകളിലെയും ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ടെന്നു കിം പറഞ്ഞു. ചൊവ്വാഴ്ച ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ കോൺഗ്രസിലാണു തുറന്നുപറച്ചിൽ. ഔദ്യോഗിക മാധ്യമമായ കെസിഎൻഎയെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2016ൽ ആണ് ഇതിനു മുൻപ് കിം ആതിഥേയത്വം വഹിച്ച രാഷ്ട്രീയ സമ്മേളനം നടന്നത്. യുഎസ് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റെടുക്കുന്നതിനു രണ്ടാഴ്ച മുൻപാണു പുതിയ സമ്മേളനമെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ പുതിയ സാമ്പത്തിക പദ്ധതിയും വിദേശനയവും പരിഗണിക്കുമെന്നാണു കരുതുന്നത്. ഉത്തര കൊറിയയുടെ സ്വാശ്രയ ശക്തി ശക്തിപ്പെടുത്തണമെന്ന് ആമുഖ പ്രസംഗത്തിൽ കിം ആവശ്യപ്പെട്ടു.

രാജ്യപുരോഗതിയെ തടസ്സപ്പെടുത്തുന്ന ആന്തരികവും ബാഹ്യവുമായ വെല്ലുവിളികളെ നേരിടാൻ സ്വാശ്രയത്വം സഹായിക്കും. കോവിഡ് പശ്ചാത്തലത്തിൽ, പ്രതിസന്ധികളെ ദൃഢനിശ്ചയത്തോടെ മറികടന്ന പാർട്ടി അണികളെ കിം അഭിനന്ദിച്ചു. നിലവിൽ കോവിഡ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതായി ഉത്തര കൊറിയ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ജനുവരി അവസാനത്തോടെ അതിർത്തി അടയ്ക്കുന്നതിനുമുമ്പ് ചൈനയുമായി സജീവമായ വ്യാപാരവും ജനങ്ങളുടെ സഞ്ചാരവും ഉണ്ടായിരുന്നതിനാൽ കോവിഡ് ഇല്ലെന്നു പറയാനാവില്ലെന്നാണു ദക്ഷിണ കൊറിയയുടെ നിലപാട്.

English Summary: North Korea's Kim says economic plan failed as rare party congress begins

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com