ADVERTISEMENT

തിരുവനന്തപുരം ∙ വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജായ ഡിഎം വിംസ് ഏറ്റെടുക്കാനുള്ള നിർദേശം ഉപേക്ഷിച്ചു ജില്ലയിൽ സർക്കാർ ചെലവിൽ പുതിയ മെഡിക്കൽ കോളജ് നിർമിക്കും.  മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണു തീരുമാനം എടുത്തത്.

പുതിയ മെഡിക്കൽ കോളജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തി. സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനുള്ള നിർദേശം പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ഡിഎം വിംസിന്റെ ഉടമസ്ഥരായ ഡിഎം എജ്യൂക്കേഷണൽ റിസർച് ഫൗണ്ടേഷൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ അപ്രായോഗികമാണെന്നാണു സമിതിയുടെ അഭിപ്രായം. 

Content Highlights: Govt. propose new medical college in Wayanad

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com