ADVERTISEMENT

ന്യൂഡല്‍ഹി∙ കോവിഡിനെതിരായ ഓക്സ്ഫഡ് വാക്സീൻ ഒരു ചെറിയ കുപ്പിക്ക് 200 രൂപ വില വരുമെന്നു റിപ്പോർട്ട്. കേന്ദ്രസർക്കാർ  വാക്സീനു വേണ്ടി ഓർഡർ നൽകിയതായി മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. കോവിഷീൽഡ് വാക്സീനുകൾ വാങ്ങുന്നതിനുള്ള ഓർഡർ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേന്ദ്രസർക്കാരിൽനിന്നു ലഭിക്കുമെന്നും വിവരമുണ്ട്.

എല്ലാ ആഴ്ചകളിലും ദശലക്ഷക്കണക്കിന് ഡോസ് വാക്സീനുകളായിരിക്കും വിതരണം ചെയ്യുക. തുടക്കത്തിൽ 11 ദശലക്ഷം വാക്സീൻ ആയിരിക്കും നൽകുക. ജനുവരി 16ന് വാക്സീൻ പുറത്തിറക്കാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തേ പ്രതികരിച്ചിരുന്നു. കോവിഷീൽഡ് വാക്സീനും കോവാക്സീനുമാണ് അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയിരിക്കുന്നത്.

English Summary: Oxford Vaccine Costs ₹ 200 A Vial, Purchase Order Likely Today: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com